ചരിത്രനേട്ടം: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യമായി സ്ഥാനം നേടി പിഎസ്‌ജി

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2020 (12:55 IST)
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ സെമിയിൽ ലെപ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഫൈനൽ യോഗ്യത നേടി പിഎസ്‌ജി. പിഎസ്‌ജിയ്‌ക്ക് വേണ്ടി മാർക്വീഞ്ഞോസ്, ഏഞ്ചൽ ഡി മരിയ, യുവാൻ ബെർനറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു അസിസ്റ്റും പേരിലാക്കിയ ഡി മരിയയാണ് മത്സരത്തിലെ താരം.ഇതാദ്യമായാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്നത്.

മത്സരത്തിൽ കിലിയൻ എംബാപ്പേ കൂടി ഫസ്റ്റ് ഇലവനിൽ തിരിച്ചെത്തിയതോടെ തുടക്കം മുതൽ ആക്രമണോത്സുകഫുട്ബോളാണ് പിഎസ്‌ജി കാഴ്‌‌ചവെച്ചത്. എന്നാൽ സൂപ്പർ താരം നെയ്‌മർക്ക് വീണുകിട്ടിയ അവസരങ്ങൾ വിനിയോഗിക്കാനായില്ല. അതേസമയം സീസണില്‍ വിസ്‌മയ കുതിപ്പ് നടത്തിയാണ് ലെപ്സിഗ് സെമിയില്‍ തോറ്റ് മടങ്ങുന്നത്.

ബയേൺ മ്യൂണിക്ക്- ലിയോൺ രണ്ടാംസെമി മത്സരത്തിലെ വിജയികളെയാവും പിഎസ്‌ജി ഫൈനലിൽ നേരിടുക. മൊണോക്കോയ്‌ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിന് യോഗ്യത നേടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :