1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Premiere league talks with neymar for transfer

നെയ്മർ പിഎസ്ജി വിട്ടേക്കുമെന്ന് സൂചന, താരത്തിനായി 5 വമ്പൻ ക്ലബുകൾ രംഗത്ത്

premiere league
ഈ സീസണ് ശേഷം പിഎസ്ജി വിടാൻ സാധ്യതയുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനായി പോരിനിറങ്ങി യൂറോപ്യൻ ക്ലബുകൾ. ബാഴ്സലോണയിൽ നിന്നും അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മർ പിഎസ്ജിയിലെത്തിയത്. നിലവിൽ സൂപ്പർ താരം കിലിയൻ എംബപ്പെയുമായി ക്ലബിൽ നെയ്മർ സ്വരചേർച്ചയിലല്ലെന്നാണ് റിപ്പോർട്ടുകൾ.
 
ഫ്രഞ്ച്ലീഗിലെ കഴിഞ്ഞ മത്സരശേഷം പിഎസ്ജി സ്പോർട്ടിംഗ് ഡയറക്ടറുമായി താരം കയർത്തതോടെയാണ് താരത്തെ വിൽക്കാനുള്ള തീരുമാനം പിഎസ്ജി ശക്തമാക്കിയത്. ചെൽസി,മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ,ന്യൂകാസിൽ എന്നീ ക്ലബുകളാണ് നെയ്മറെ സ്വന്തമാക്കാൻ മത്സരിക്കുന്നത്.
 
നിലവിൽ 31 വയസ്സുള്ള താരം 2026ലെ ലോകകപ്പ് ഫുട്ബോളിൽ കളിക്കാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. 31 വയസായെങ്കിലും വൻ തുക തന്നെയാണ് താരത്തിനായി യൂറോപ്യൻ ക്ലബുകൾ മുന്നോട്ട് വെയ്ക്കുന്നത്.
അടുത്ത ലേഖനം
അതൊരു സൂചനയാണ്; രാഹുല്‍ പുറത്തേക്ക് തന്നെ