ഒരേയൊരു നെയ്മര്‍; ബ്രസീലിന് വേണ്ടിയുള്ള ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം പെലെയ്‌ക്കൊപ്പം

92 മത്സരങ്ങളില്‍ നിന്നാണ് പെലെ ബ്രസീലിന് വേണ്ടി 77 ഗോള്‍ നേടിയിരിക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (22:56 IST)

ബ്രസീലിന് വേണ്ടിയുള്ള ഗോള്‍ വേട്ടയില്‍ പുതിയ നാഴികകല്ല് പിന്നിട്ട് സൂപ്പര്‍താരം നെയ്മര്‍. രാജ്യത്തിനു വേണ്ടി നേടിയ ഗോളുകളുടെ എണ്ണത്തില്‍ നെയ്മര്‍ ഇതിഹാസതാരം പെലെയ്ക്ക് ഒപ്പമെത്തി. ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഗോള്‍ നേടിയതോടെയാണ് ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ പെലെയ്‌ക്കൊപ്പം നെയ്മറും എത്തിയത്. ബ്രസീലിന് വേണ്ടി 77-ാം ഗോളാണ് നെയ്മര്‍ ഇന്ന് നേടിയത്.

92 മത്സരങ്ങളില്‍ നിന്നാണ് പെലെ ബ്രസീലിന് വേണ്ടി 77 ഗോള്‍ നേടിയിരിക്കുന്നത്. നെയ്മര്‍ ഈ നേട്ടത്തില്‍ എത്താന്‍ 124 മത്സരങ്ങള്‍ കളിക്കേണ്ടി വന്നു. 98 മത്സരങ്ങളില്‍ നിന്ന് 62 ഗോള്‍ നേടിയ റൊണാള്‍ഡോയാണ് പെലെയ്ക്കും നെയ്മറിനും പിന്നില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :