എട്ടു തവണ വിംബിൾഡൺ വിജയിച്ചിട്ടും പാസില്ലാത്തതിനാൽ എന്നെ കടത്തിവിട്ടില്ല, ആ സംഭവത്തിൽ ഇപ്പോഴും വിഷമം തോന്നും: റോജർ ഫെഡറർ

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (20:56 IST)
ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് റോജർ ഫെഡറർ. ലോകമെങ്ങും ആരാധകരുള്ള ഫെഡറർക്ക് പക്ഷേ വിംബിൾഡണിൽ പോലും അനുമതി നിഷേധിച്ചിട്ടുണ്ടെന്ന വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഫെഡറർ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ സംഭവത്തിൽ തനിക്ക് ഇപ്പോഴും വിഷമമുള്ളതായും താരം പറഞ്ഞു.

വിംബിൾഡൺ ചാമ്പ്യനായാൽ നമ്മൾ മെമ്പറാകും. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥ ചോദിച്ചപ്പോൾ എൻ്റെ കയ്യിൽ മെമ്പർഷിപ്പ് കാർഡുണ്ടായിരുന്നില്ല. പക്ഷേ മെമ്പറാണെന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ അവരത് അംഗീകരിച്ചുതരാൻ തയ്യാറായില്ല. ഞാൻ ഒരുപാട് നേരം സംസാരിച്ചു. അവസാനമായി അവരെ ഒന്നുകൂടെ നോക്കി. എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഇവിടെ 8 തവണ ടൂർണമെൻ്റ് ഞാൻ വിജയിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കു എന്ന് അവരോട് പറയണമെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമുണ്ട് ഫെഡറർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :