മരണത്തിൻ്റെ തുമ്പിൽ നിന്ന് രണ്ട് വട്ടം ജീവിതത്തിലേക്ക്, 3 വർഷമായി നെതർലൻഡ്സ് താരം കളിക്കുന്നത് നെഞ്ചിൽ ഇമ്പ്ലാൻ്റ് ചെയ്ത ഡിഫിബ്രിലേറ്ററുമായി

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (20:38 IST)
ലോകകപ്പ് ഫുട്ബോളിലെ നോക്കൗട്ട് മത്സരമെന്നത് ടീമുകൾക്ക് മരണക്കളിയാണ്. വിജയിക്കുന്നവൻ മാത്രം ആഘോഷിക്കപ്പെടുമ്പോൾ ഓരോ തോൽവിയും മരണം കണക്കെ തന്നെയാണ്. ഇത്തവണ അർജൻ്റീനയും ഹോളണ്ടും തമ്മിൽ ക്വാർട്ടറിൽ ഏറ്റുമുട്ടുമ്പോൾ മരണത്തിൻ്റെ തുമ്പിൽ നിന്നും 2 തവണ ജീവിതത്തിലേക്ക് തിരികെ വന്ന ഒരു കളിക്കാരൻ നെതർലൻഡ്സ് ജേഴ്സിയിൽ കളിക്കുന്നുണ്ട്.

മൂന്ന് വർഷമായി നെഞ്ചിൽ ഇംപ്ലാൻ്റ് ചെയ്തിട്ടുള്ള കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ചാണ് താരം കളിക്കുന്നത്. ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുകയും ഹൃദയസ്തംഭന സാധ്യത ഒഴിവാക്കാൻ ജീവൻ രക്ഷിക്കാൻ ഷോക്ക് നൽകുകയുമാണ് ഡിഫിബ്രിലേറ്ററിൻ്റെ ജോലി.
2019ൽ 2 തവണ താരത്തിന് ഗ്രൗണ്ടിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായിട്ടുണ്ട്. 2 തവണയും ഇതിനെ അദ്ദേഹം തരണം ചെയ്തു.

ചാമ്പ്യൻസ് ലീഗിൽ വലൻസിയയ്ക്കെതിരായ മത്സരത്തിലായിരുന്നു ആദ്യ ഷോക്ക്. അന്ന് അയാക്സിൻ്റെ പ്രതിരോധനിര താരമായിരുന്നു ബ്ലിൻഡ്. അന്ന് കരിയർ തന്നെ അവസാനിച്ചെന്ന് എല്ലാവരും കരുതിയെങ്കിലും ഡിഫിബ്രിലേറ്ററിന്റെ സഹായത്തോടെ അദ്ദേഹം പുറത്തായി. 2020ലെ സീസണിലും സമാനമായ ഒരു അനുഭവം താരത്തിനുണ്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :