നേർക്കുനേരുള്ള കണക്കിൽ മുൻതൂക്കം നെതർലൻഡ്സിന്, 2014 ആവർത്തിക്കാൻ അർജൻ്റീന

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (14:49 IST)
ലോകകപ്പിൽ അർജൻ്റീനയും നെതർലാൻഡ്സും തമ്മിൽ ക്വാർട്ടർ പോരാട്ടത്തിന് ഏറ്റുമുട്ടുമ്പോൾ കണക്കുകളിൽ നെതർലാൻഡ്സിനാണ് മുൻതൂക്കം.1978ലെ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു തങ്ങളുടെ കന്നി കിരീടത്തിലേക്ക് മുന്നേറിയത്. പിന്നീട് 20 വർഷങ്ങൾക്ക്ക് ശേഷം 1998ലെ ഫ്രാൻസ് ലോകകപ്പിലാണ് ഇരുവരും നേർക്കുനേർ വരുന്നത്.

ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ നാല് കളികളിൽ നെതർലൻഡ്സ് വിജയിച്ചപ്പോൾ അർജൻ്റീനയ്ക്ക് 2 തവണ മാത്രമാണ് വിജയിക്കാനായത്. 2014ലെ ലോകകപ്പ് സെമിഫൈനലിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ വിജയം അർജൻ്റീനയ്ക്കായിരുന്നു എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. അന്ന് പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു അർജൻ്റീനയുടെ വിജയം.

അതേസമയം റോഡ്രിഗോ ഡി പോള്‍, എയ്ഞ്ചൽ ഡി മരിയ എന്നിവരുടെ പരിക്കാണ് അർജൻ്റീയെ വലയ്ക്കുന്നത്. ഇരുവർക്കും കളിക്കാൻ കഴിയുമെന്നാണ് അർജൻ്റീന ക്യാമ്പ് പ്രതീക്ഷിക്കുന്നത്.പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ അവസാനവട്ട വൈദ്യപരിശോധനയ്ക്കുശേഷമേ ഇവരുടെകാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ. ഈ 2 താരങ്ങൾ കളിക്കാനില്ലാത്ത സാഹചര്യമുണ്ടായാൽ അത് അർജൻ്റീനയ്ക്ക് കടുത്ത തിരിച്ചടിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :