1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi suspended from PSG

മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പി.എസ്.ജി. !

Messi suspended from PSG
സൂപ്പര്‍താരം ലയണല്‍ മെസിക്ക് പി.എസ്.ജിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. 
 
സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ക്ലബിന്റെ അനുമതിയില്ലാതെ മെസിയും കുടുംബവും സൗദി സന്ദര്‍ശനം നടത്തുകയായിരുന്നു. 
 
അടുത്ത ലേഖനം
Virat Kohli and Gautam Gambhir: കോലിയോട് ചുമ്മാ തട്ടിക്കയറിയതല്ല, തക്കതായ കാരണമുണ്ട്; ഗംഭീറിനെ പിന്തുണച്ച് ആരാധകര്‍