എംബാപ്പെയുടെ അസിസ്റ്റിൽ മെസ്സി ഗോൾ, സാക്ഷാൻ പെലെയെ പിന്നിലാക്കി ഇതിഹാസതാരം

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (13:00 IST)
ഫ്രഞ്ച് ലീഗിൽ ലെൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് പിഎസ്ജി. കിലിയൻ എംബാപ്പെ,വിറ്റീഞ്ഞ,ലയണൽ മെസ്സി എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്. സാലിസ് അബ്ദുൾ അഹമ്മദ് 19ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഭൂരിഭാഗം സമയവും 10 പേരുമായാണ് ലെൻസ് കളിച്ചത്. പിഎസ്ജിക്ക് 72 പോയിൻ്റും രണ്ടാം സ്ഥാനത്തുള്ള ലെൻസിന് 63 പോയിൻ്റുമാണുള്ളത്.

ഇന്നലെ ഗോൾ നേടാനായതോടെ ഏറ്റവും കൂടുതൽ തവണ അസിസ്റ്റുകളായും ഗോളുകളായും ഗോളിൻ്റെ ഭാഗമാകുന്ന താരമെന്ന നേട്ടം മെസ്സിക്ക് സ്വന്തമായി. 1004 ഗോൾ കോണ്ട്രിബ്യൂഷനാണ് താരത്തിൻ്റെ പേരിലുള്ളത്. യൂറോപ്പിലെ അഞ്ച് ലീഗുകളിൽ ഏറ്റവുമധികം ഗോളുകളുള്ള താരമെന്ന നേട്ടവും മെസ്സിയുടെ പേരിലായി. 495 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. ഈ സീസണിൽ 15 ഗോളും 14 അസിസ്റ്റുമാണ് മെസ്സിയുടെ പേരിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :