അനുബന്ധ വാര്‍ത്തകള്‍
- ഇന്നലെ നിർഭാഗ്യവശാൽ അവൻ ടച്ചിലായിരുന്നില്ല, നെറ്റ്സിൽ അടിപൊളിയായാണ് അവൻ കളിക്കുന്നത്, വീണ്ടും പരാഗിന് പിന്തുണയുമായി സങ്കക്കാര
- Riyan parag: നീ എന്ത് തേങ്ങയാണ് ക്രീസിൽ ചെയ്യുന്നത്? പരാഗിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരങ്ങളും
- മേപ്പടിയാന് സംവിധായകന് വിഷ്ണുവിന് കല്യാണം,എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ വധു
- ലഖ്നൗവിൽ പോകാനിരുന്നതാണ്, ഗുജറാത്തിലെത്തിയത് നെഹ്റ കാരണമെന്ന് ഹാർദ്ദിക്
- നാല് വർഷത്തിന് ശേഷമാണ് ഹോം ഗ്രൗണ്ടിൽ, ഞങ്ങൾക്കാരെയും പേടിയില്ല: ടോസിംഗിനിടെ സഞ്ജു
ബൗളിംഗ് മൂർച്ച കൂട്ടാൻ രാജസ്ഥാനിൽ അവനെത്തുന്നു? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റോയൽസ്
ഐപിഎൽ പതിനാറാം സീസണിന് മുൻപായി രാജസ്ഥാൻ റോയൽസിനേറ്റ ഏറ്റവും വലിയ തിരിച്ചടി പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഏറ്റ പരിക്കായിരുന്നു. കഴിഞ്ഞ വർഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരത്തിൻ്റെ പരിക്ക് രാജസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. പ്രസിദ്ധിന് പകരം താരമായി സന്ദീപ് ശർമ ടീമിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
താരത്തിൻ്റെ തിരിച്ചുവരവ് സൂചിപ്പിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് താരത്തിൻ്റെ 23ആം നമ്പർ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതാണ് താരം തിരിച്ചെത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമാക്കിയത്. എന്നാൽ ഹോം ഗ്രൗണ്ടിൽ രാജസ്ഥാനെ പിന്തുണയ്ക്കാനായി താരം എത്തുന്നു എന്ന് മാത്രമെയുള്ളുവെന്ന് പിന്നീട് രാജസ്ഥാൻ വിശദീകരിച്ചു. അതേസമയം പരിക്കിലുള്ള താരം ഈ സീസണിൽ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.