അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേലിൽ വീണ്ടും കൊമ്പുകോർത്ത് ഇതിഹാസതാരങ്ങൾ: ലെജൻഡ്സ് എൽക്ലാസിക്കോയിൽ വിജയം റയലിന്
- കൊവിഡ് പണിപറ്റിച്ചു: മെസ്സിയുടെ പ്രതിഫലം പകുതിയാക്കി ബാഴ്സലോണ, പുതിയ കരാർ അഞ്ച് വർഷത്തേക്ക്
- ബീഡി പാക്കറ്റില്‍ മെസിയുടെ ചിത്രം ! ഇന്ത്യയില്‍ തന്നെ
- മെസി കുറേ സഹിച്ചു, വിമര്‍ശിക്കുന്നവര്‍ക്ക് ഫുട്ബോള്‍ എന്താണെന്ന് അറിയില്ല; മറഡോണയുടെ മകന്
- കോപ്പ അമേരിക്ക ഫൈനല്‍: മഞ്ജു വാര്യര്‍ പ്രതീക്ഷിച്ചിരുന്നത് ഇങ്ങനെയൊരു കളിയല്ല
ബാഴ്സയുമായുള്ള പൊക്കിള്‍കുടി ബന്ധം ഉപേക്ഷിച്ച് മെസി; കരാര്‍ പുതുക്കിയില്ല
സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായുള്ള പൊക്കിള്‍കുടി ബന്ധം അവസാനിപ്പിച്ച് ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി. മെസി കരാര്‍ പുതുക്കിയില്ലെന്ന് ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. ബാഴ്സയിലെ സാമ്പത്തിക പ്രശ്നങ്ങളും മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നതകളുമാണ് ക്ലബ് വിടാന്‍ മെസിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേ കുറിച്ച് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാര്‍ പുതുക്കേണ്ട സമയം ഇന്നലെയാണ് അവസാനിച്ചത്. കഴിഞ്ഞ സീസണില്‍ മെസി ക്ലബ് വിടാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ ബാഴ്സയുടെ സമ്മര്‍ദത്തിനു വഴങ്ങി ഒരു സീസണ് കൂടി തുടരാന്‍ മെസി തീരുമാനിക്കുകയായിരുന്നു. എഫ്.സി ബാഴ്സലോണയുടെ പുരോഗതിയില്‍ മെസി നല്കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയില്‍ എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ്.സി ബാഴ്സലോണ വ്യക്തമാക്കി.