മെസി കുറേ സഹിച്ചു, വിമര്‍ശിക്കുന്നവര്‍ക്ക് ഫുട്‌ബോള്‍ എന്താണെന്ന് അറിയില്ല; മറഡോണയുടെ മകന്‍

രേണുക വേണു| Last Modified ബുധന്‍, 14 ജൂലൈ 2021 (19:22 IST)

ലിയോണല്‍ മെസിയെയും ഡീഗോ മറഡോണയെയും താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മറഡോണയുടെ മകന്‍ ജൂനിയര്‍ മറഡോണ. 'പിതാവുമായി താരതമ്യം ചെയ്യുന്നതു കാരണം മെസി കുറേ സഹിച്ചു. മെസിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയില്ല. മറഡോണയുമായി താരതമ്യം ചെയ്യുമ്പോള്‍ മെസി കുറേ സമ്മര്‍ദത്തിലാകുകയും വേദനിക്കുകയും ചെയ്തിട്ടുണ്ട്,' മറഡോണ ജൂനിയര്‍ പറഞ്ഞു. രാജ്യാന്തര കിരീടമില്ലാത്തതിന്റെ പേരില്‍ നേരത്തെ മെസി വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍, കോപ്പ അമേരിക്ക കിരീട നേട്ടം കൊണ്ട് മറുപടി നല്‍കാന്‍ മെസിക്ക് സാധിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :