അനുബന്ധ വാര്‍ത്തകള്‍
- ഇനി എന്തുപറഞ്ഞ് പരിഹസിക്കും ഈ ഇടംകാലനെ !
- ചിറകറ്റ് വീഴാൻ ഇനി മനസ്സില്ല, മെസ്സിക്കിത് സ്വപ്നകിരീടം
- 28 വർഷത്തെ കാത്തിരിപ്പിന് വിരാമം, മാലാഖ ചിറകിലേറി അർജന്റൈൻ വിജയം
- എയ്ഞ്ചൽ, 'എയ്ഞ്ചൽ ഡി മരിയ': 22-ാം മിനിറ്റിൽ അർജന്റീന മുന്നിൽ
- നെയ്മറിനെ തടയാന്‍ നോക്കി വെറുതെ സമയവും ആരോഗ്യവും കളയേണ്ട; അര്‍ജന്റീനയെ ട്രോളി മന്ത്രി ശിവന്‍കുട്ടി
ഒരു കുഞ്ഞിനെ പോലെ കിരീടം താലോലിച്ച് മെസി; ഇത് സ്വപ്ന സാക്ഷാത്കാരം
കപ്പിനും ചുണ്ടിനുമിടയില്‍ നാല് തോല്‍വികള്‍. അഞ്ചാമത്തെ കിരീട പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ അര്‍ജന്റീന ആരാധകര്‍ വലിയ ടെന്‍ഷനിലായിരുന്നു. ഒടുവില്‍ മെസിയും കൂട്ടരും അത് സാധ്യമാക്കി. ഫൈനല്‍ തോല്‍വി ചരിത്രം ആവര്‍ത്തിച്ചില്ല.
അര്‍ജന്റീനയ്ക്ക് വേണ്ടി മെസി നേരത്തെ നാല് ഫൈനല്‍ കളിച്ചിരുന്നു. മൂന്ന് കോപ്പ അമേരിക്ക ഫൈനലും ഒരു ലോകകപ്പ് ഫൈനലും. നാലിലും തോല്‍വി വഴങ്ങി. ഇതില്‍ 2014 ലോകകപ്പ് ഫൈനലിലേക്കും 2016 കോപ്പ അമേരിക്ക ഫൈനലിലേക്കും ടീമിനെ മുന്നില്‍ നിന്നു നയിച്ചത് മെസിയാണ്. പലപ്പോഴും മെസിയുടെ ഒറ്റയാള്‍ പ്രകടനത്തിലേറിയാണ് അര്‍ജന്റീന കുതിച്ചത്. എന്നാല്‍, ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ അത് മാറ്റിയെഴുതി. അതുകൊണ്ട് തന്നെയാണ് കിരീടം ഏറ്റുവാങ്ങിയപ്പോള്‍ മെസി അത്രമേല്‍ വികാരം കൊണ്ടത്.
ഒരു കുഞ്ഞിനെ തലോലിക്കും പോലെയാണ് നായകന് മെസി കിരീടം ഏറ്റുവാങ്ങിയത്. കിരീടവുമായി ടീമിനടുത്തേക്ക് എത്തിയതും ഒരു കുസൃതിക്കാരനായ കുട്ടിയെ പോലെ.