ശ്രീനു എസ്|
Last Updated:
വ്യാഴം, 26 നവംബര്‍ 2020 (16:35 IST)
വിചിത്രമായ സ്വഭാവരീതികള്‍ക്ക് പേരുകേട്ട വ്യക്തിത്വമാണ് അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ദേശാഭിമാനിയായ അദ്ദേഹം അര്‍ജന്റീനയ്ക്ക് പുറത്തുപോകുമ്പോള്‍ രണ്ടുകൈകളിലും വാച്ചുകെട്ടിയിരുന്നു. ഒരുവാച്ചില്‍ അര്‍ജന്റീനയുടെ സമയവും മറ്റേവാച്ചില്‍ പോകുന്ന രാജ്യത്തിന്റെ സമയവുമായിരുന്നു സെറ്റുചെയ്യുന്നത്.
മറഡോണയുടെ ഈ സ്വഭാവത്തിനു പിന്നില്‍ പലവിശദീകരണവും പലരും നല്‍കുന്നുണ്ട്. കളിക്കളത്തിലെന്ന പോലെ ജീവിതത്തിലും സമയത്തിന് താരം വലിയ വില കല്‍പിച്ചിരുന്നു.