നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫുട്ബോൾ കണ്ടത്, മറഡോണയുടെ മരണത്തിൽ വൈകാരിക യാത്രയയപ്പുമായി ഗാംഗുലി

അഭിറാം മനോഹർ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (12:50 IST)
അന്തരിച്ച ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവറിയിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റനുമായിരുന്ന സൗരവ് ഗാംഗുലി. എന്റെ ഹീറോ ഇനിയില്ല എന്നാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്. എന്റെ ഉന്മാദിയായ താരത്തിന് നിത്യശാന്തി നേരുന്നു. നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഫുട്ബോൾ കണ്ടത് താരം കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ വിട പറഞ്ഞത്. ഇതിഹാസതാരം സുഖം പ്രാപിക്കുന്നതായ വാർത്തകൾ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളെ കണ്ണീരിലാഴ്‌ത്തി മറഡോണയുടെ വിയോഗവാർത്ത വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :