ഞാൻ നേരിട്ടതിൽ ഏറ്റവും മഹാനായ കളിക്കാരൻ, പക്ഷേ മറഡോണ, നിങ്ങൾക്ക് മാപ്പില്ല: പീറ്റർ ഷിൽട്ടൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (13:14 IST)
താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മഹാനായ കളിക്കാരനായിരുന്നു മറഡോണയെന്ന് അനുസ്‌മരിച്ച് വിഖ്യാത ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ. അതേസമയം ദൈവത്തിന്റെ എന്ന കുപ്രസിദ്ധ സംഭവത്തിന്റെ പേരിൽ മറഡോണയോട് പൊറുക്കാൻ ഷിൽട്ടൺ ഇപ്പോഴും തയ്യാറല്ല.

മറഡോണയുടെ അകാല വിയോഗത്തിൽ ദുഃഖിതനാണ് ഞാൻ. എന്റെ ജീവിതവുമായി നീണ്ട ബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് ഇഷ്ടമില്ലാത്ത രീതിയിലാണെങ്കിലും. ഞാൻ നേരിട്ടവരിൽ ഏറ്റവും മഹാനായ കളിക്കാരൻ. 89 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ദൈവത്തിന്റെ കൈ പ്രയോഗത്തിന് മുന്നിന് നിഷ്പ്രഭനായ ഇംഗ്ലീഷ് ഗോൾകീപ്പർ മറഡോണയെ അനുസ്‌മരിച്ചു.

ആ ഗോൾ ചതിയായിരുന്നുവെന്നാണ് ഇപ്പോളും വിശ്വസിക്കുന്നത്. ഇതേവരെ ആ സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടില്ല. പകരം ദൈവത്തിന്റെ കൈയെന്ന് വിളിച്ചു. അത് തെറ്റായിരുന്നുവെന്നും ഷിൽട്ടൺ പറയുന്നു. മറഡോണ മഹാനാണെന്ന് സമ്മതിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് സ്‌പോർട്സ്മാൻഷിപ്പ് ഇല്ലായിരുന്നുവെന്നും ഷിൽട്ടൺ അനുസ്‌മരണക്കുറിപ്പിൽ തുറന്നടിക്കുന്നു. ലോകത്തെ ദുഃഖത്തിലാഴ്ത്തി ഇന്നലെയാണ് 60കാരനായ മറഡോണ ലോകത്ത് നിന്നും വിട വാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :