വാന്‍ ഗാല്‍ പുറത്തേക്ക്; മൌറീഞ്ഞോ യുണൈറ്റഡിലേക്കെന്ന് റിപ്പോര്‍ട്ട്

മാഞ്ചാസ്‌റ്റര്‍ യുണൈറ്റഡ് , വാന്‍ ഗാല്‍ , ഹോസെ മൌറീഞ്ഞോ , റയല്‍ മഡ്രിഡ്
ലണ്ടന്‍| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (11:00 IST)
തിരിച്ചടികള്‍ നേരിടുന്ന മാഞ്ചാസ്‌റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ വാന്‍ ഗാലിനെ പുറത്താക്കാന്‍ ഒരുങ്ങുന്നതായി സൂചന. ചെല്‍‌സി പുറത്താക്കിയ ഹോസെ മൌറീഞ്ഞോയെ പുതിയ പരിശീലകനാക്കാനാണ് ഇംഗ്ലീഷ് വമ്പന്‍‌മാര്‍ പദ്ധതിയിടുന്നത്.

നോര്‍വിച്ചിനെതിരെ കഴിഞ്ഞയാഴ്‌ച യുണൈറ്റഡ് തോല്‍‌വിയറിഞ്ഞിരുന്നു. വാന്‍ ഗാലിന്റെ തന്ത്രങ്ങള്‍ പാളുകയാണെന്നും തോല്‍വി തുടരുന്ന യുണൈറ്റഡിന് പുതിയ തന്ത്രങ്ങളാണ് ആവശ്യമെന്നും ആരാധകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അധികൃതര്‍ മൌറീഞ്ഞോയെ പാളയത്തിലെത്തിക്കാന്‍ നീക്കം ആരംഭിച്ചത്.


അടുത്തതായി സ്‌റ്റോക് സിറ്റിക്കെതിരെയും ചെല്‍‌സിക്കെതിരെയുമാണ് യുണൈറ്റഡിന്റെ മത്സരങ്ങള്‍. ഈ പോരാട്ടങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാന്‍ ഗാല്‍ ക്ലബിന് പുറത്തു പോകുമെന്നാണ് റിപ്പോര്‍ട്ട്. യുണൈറ്റഡിനെ പ്രതാപകാലത്തേക്ക് നയിച്ച മുന്‍ പരിശീലകന്‍ അലക്‍സ് ഫോര്‍ഗ്യൂസനും യുണൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ബോബി ചാള്‍ട്ടണും മൌറീഞ്ഞോയെ പിന്തുണയ്‌ക്കുന്നില്ല.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരില്‍നിന്ന് തുടങ്ങി പതിനാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് പോര്‍ചുഗലുകാരനായ പരിശീലകനെ ക്ളബ് തെറുപ്പിച്ചത്. 2004-07 കാലഘട്ടത്തിലും ചെല്‍സിയുടെ മാനേജറായിരുന്ന മൌറീഞ്ഞോ ടീമിന്റെ 110 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ മാനേജരാണ്.
2007ല്‍ ചെല്‍സി വിട്ടശേഷം ഇന്‍റര്‍ മിലാനിലും റയല്‍ മഡ്രിഡിലും മിടുക്ക് തെളിയിച്ച് 2013ലാണ് മൌറീഞ്ഞോ ഇംഗ്ളണ്ടിലത്തെുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലും ലീഗ് കപ്പിലും കിരീടമണിയിച്ചശേഷം ആഗസ്റ്റില്‍ നാലുവര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :