ഗോവ ടീം ഉടമയെ മര്‍ദ്ദിച്ചു; എലാനോയെ അറസ്‌റ്റ് ചെയ്‌തു

 എലാനോ ബ്ലൂമർ , ഐഎസ്എൽ , ചെന്നൈയിന്‍ എഫ്സി , ഗോവ
പനാജി| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (11:22 IST)
കിരീടം നേടിയ ചെന്നൈയിൻ എഫ്‌സിയുടെ ക്യാപ്റ്റൻ അറസ്റ്റിൽ. എഫ്സി സഹഉടമ ഡത്താരാജ് സാല്‍ഗോക്കറെ കയ്യേറ്റം ചെയ്‌തതായും മര്‍ദ്ദിച്ചുവെന്നതുമാണ് കേസിലാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഗോവ പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

ഞായറാഴ്ച നടന്ന ഐഎസ്എല്‍ ഫൈനലില്‍ ഗോവയെ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ്സി ഇന്ത്യന്‍ സൂപ്പര്‍ലീഗ് കിരീടം ചൂടിയിരുന്നു. ഇതിനുപിന്നാലെ ഗോവയിലെ ഫത്തോര്‍ഡയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ എലാനോ മര്‍ദ്ദിച്ചെന്നാണ് ഡത്തരാജിന്റെ പരാതി.

ആഘോഷപ്രകടനങ്ങള്‍ക്കിടെ ഗോവന്‍ താരങ്ങളെ അധിക്ഷേപിച്ച എലാനോയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മര്‍ദ്ദനമേറ്റതെന്നാണ് പരാതിയില്‍ പറയുന്നത്. ഡത്തരാജിന്റെ പരാതിയിലായിരുന്നു നടപടിയെന്നും മഡ്ഗാവ് പോലീസ് അറിയിച്ചു. ഐ.പി.സി 323, 341, 504 പ്രകാരം അധിക്ഷേപിക്കൽ, സമാധാനം തകർക്കൽ, കൈയ്യേറ്റം, തടസപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ബ്ലൂമറിനെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാല്‍, ചെന്നൈയിന്‍ എഫ്സിയെ മോശമായി ചിത്രീകരിക്കാന്‍വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് എലാനോയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മുൻ ബ്രസീൽ ഫുട്ബാൾ താരമാണ് എലാനോ ബ്ലൂമർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ ...

IPL 2025 Live Telecast: ഐപിഎല്‍ നാളെ മുതല്‍; കളികള്‍ കാണാന്‍ എന്ത് വേണം?
മേയ് 25 ഞായറാഴ്ചയാണ് ഐപിഎല്‍ ഫൈനല്‍

Yuzvendra Chahal - Dhanashree Verma Divorce: ധനശ്രീക്ക് ...

Yuzvendra Chahal - Dhanashree Verma Divorce: ധനശ്രീക്ക് ജീവനാംശമായി 4.75 കോടി നല്‍കും; ചഹലിനു വിവാഹമോചനം അനുവദിച്ചു
ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ ചഹല്‍ നല്‍കും. ഇരുവരും ഒന്നിച്ചാണ് വിവാഹമോചന അപേക്ഷ ...

എന്ത് ബുമ്ര, മറ്റേത് ബൗളറേയും പോലെ മാത്രം, ഇംഗ്ലണ്ട് ...

എന്ത് ബുമ്ര, മറ്റേത് ബൗളറേയും പോലെ മാത്രം, ഇംഗ്ലണ്ട് പര്യടനത്തിൽ അവൻ ഞെട്ടിക്കുമെന്ന് കരുതുന്നില്ല, 2 മാസം മുൻപെ വെടി പൊട്ടിച്ച് ഡക്കറ്റ്
നാട്ടില്‍ കളിക്കുന്നതും വിദേശത്ത് കളിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്നും അതിനാല്‍ തന്നെ ...

സ്വിങ്ങ് വരട്ടെ, ഐപിഎല്ലിൽ ബൗളർമാർക്ക് ഇനി മുതൽ ഉമിനീർ ...

സ്വിങ്ങ് വരട്ടെ,  ഐപിഎല്ലിൽ ബൗളർമാർക്ക് ഇനി മുതൽ ഉമിനീർ ഉപയോഗിക്കാം, വിലക്ക് നീക്കി ബിസിസിഐ
ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ ഐസിസിയുടെ വിലക്ക് ഇപ്പോഴും നിലവിലുണ്ട്.

ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി

ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി
2024 സെപ്റ്റംബറില്‍ സോമര്‍സെറ്റിനെതിരെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയാണ് ...