ക്രിസ്റ്റ്യാനോ ഗോളടിച്ചു; റയലിന് ജയം

  സ്പാനിഷ് ലീഗ് ഫുട്ബോള്‍ , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റയല്‍ മഡ്രിഡ്
മഡ്രിഡ്| jibin| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (10:39 IST)
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മഡ്രിഡിന് ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോളടി തുടര്‍ന്നതോടെ റയല്‍ എല്‍ഷെയെ 2-0ത്തിന് തോല്‍പ്പിക്കുകയും ചെയ്തു.

ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുലച്ചതിനു ശേഷമാണ് റയല്‍മഡ്രിഡിന് ജയം പിടിച്ചെടുത്തത്. 56-മത് മിനിറ്റില്‍ കരിം ബെന്‍സേമയുടെ ക്ളോസ് റേഞ്ചറില്‍ റയല്‍ അക്കൌണ്ട് തുറന്നു.

69-മത് മിനിറ്റില്‍ ഇസ്കോയുടെ സൂചിമുന കൃത്യതയുള്ള ക്രോസില്‍ റൊണാള്‍ഡോയുടെ ഹെഡറും കൂടിയായതോടെ റയല്‍ വിജയം കണ്ടു. 24 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍-60, ബാര്‍സ-56, അത്ലറ്റിക്കോ-53 എന്നതാണ് നില.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :