1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Liverpool striker salah tested covid positive

പരിക്ക് വലയ്‌ക്കുന്ന ലിവർപൂളിന് വീണ്ടും തിരിച്ചടി,മുന്നേറ്റ താരം മുഹമ്മദ് സലയ്‌ക്ക് കൊവിഡ്

ലിവർപൂൾ
ലിവർപൂൾ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈജിപ്‌ത് ഫുട്‌ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സലയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഇപ്പോൾ ഐസൊലേഷനിൽ കഴിയുകയാണെന്നും ഈജിപ്‌ഷ്യൻ എഫ്എ അറിയിച്ചു.
 
അതേസമയം സലയ്‌ക്ക് കൊവിഡ് പോസിറ്റീവായത് ഏറ്റവുമധികം ബാധിക്കുന്നത് ലിവർപൂളിനാകും.സെന്റർ ബാക്ക് വാൻഡെക്ക്, ജോ ഗോമസ് എന്നിവരുടെ പരിക്ക് ടീമിനെ വലയ്‌ക്കുന്നതിനിടെയാണ് സലയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഫാബിനോ,അർണോൾഡ് എന്നിവരുടെ പരിക്ക് ആശങ്കപ്പെടുത്തുന്നതല്ല എന്നത് ലിവർപൂളിന് ആശ്വാസമാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രോഹിത് മികച്ച ക്യാപ്റ്റനെന്ന് പറയുന്നു, രോഹിത്തിന് ബാംഗ്ലൂർ ടീമിനെ നൽകിയാൽ കിരീടത്തിൽ എത്തിക്കുമോ?