1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid updates

ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 44,684 പേർക്ക്

കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലേമുക്കാൽ ലക്ഷത്തിനടുത്തായി ചുരുങ്ങി.നിലവിൽ 4,80,719 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 3828 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.
 
ഇന്നലെ മാത്രം 47,992 പേരാണ് ആശുപത്രികളിൽ നിന്നും ഡിസ്‌ചാർജായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 81,63,572 ആയി. 87,73,479 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 520 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെടുന്നവരുടെ എണ്ണം 1,29,188 ആയി ഉയർന്നു.
അടുത്ത ലേഖനം
മണ്ഡലകാലം: ശബരിമല നട നാളെ തുറക്കും