ഇത് മെസ്സിയുടെ വർഷം, ബിബിസിയുടെ 2022ലെ ലോകകായിക താരമായി ലയണൽ മെസ്സി

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:54 IST)
നീണ്ട 36 വർഷക്കാലത്തെ അർജൻ്റീനയുടെ കാത്തിരിപ്പിന് അവസാനം നൽകിയ ഇതിഹാസതാരമായ ലയണൽ മെസ്സിയെ മിശിഹ എന്ന് വിളിച്ചാണ് ലോകം വാഴ്ത്തുന്നത്. ലോകമെങ്ങും മെസ്സിയുടെയും അർജൻ്റീനയുടെയും വിജയം ആഘോഷമാക്കുമ്പോൾ മെസ്സിയെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്.

2022ലെ ലോകത്തിലെ മികച്ച കായികതാരമായി മെസ്സിയെ തെരെഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. ലോകകപ്പിലെ ഉൾപ്പടെയുള്ള മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് അംഗീകാരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :