ജിങ്കാനും ബ്ലാസ്റ്റേഴ്‌സും വഴിപിരിഞ്ഞു, പ്രിയതാരത്തിന്റെ 21-ാം നമ്പര്‍ ജേഴ്‌സി പിൻവലിച്ച് ക്ലബിന്റെ ആദരം

അഭിറാം മനോഹർ| Last Modified വെള്ളി, 22 മെയ് 2020 (12:53 IST)
മുൻ നായകനും പ്രതിരോധനിരതാരവുമായ സന്ദേശ് ജിങ്കാനും കേരളാ ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു. താരം ക്ലബ് വിടുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജിങ്കാനോടുള്ള ആദരസൂചകമായി ക്ലബിൽ അദ്ദേഹം അണിഞ്ഞിരുന്ന
21-ാം നമ്പര്‍ ജേഴ്‌സി പിൻവലിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു താരം ക്ലബ് വിട്ടുപോകുമ്പോൾ ജേഴ്‌സി പിൻവലിക്കുന്നത്.

2014ലെ ആദ്യ സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സിനായി പന്തുതട്ടുന്ന ജിങ്കാൻ ആറ് സീസണുകൾക്ക് ശേഷമാണ് വിമ്പറയുന്നത്. ബ്ലാസ്റ്റേഴ്സിനായി 76 മത്സരങ്ങളിൽ ജിങ്കാൻ ബൂട്ട് കെട്ട്. ആദ്യ സീസണിലെ എമേർജിങ് താരം കൂടിയായിരുന്നു സന്ദേശ് ജിങ്കാൻ.ജിംഗാന്റെ സംഭാവനകള്‍ എടുത്തുപറഞ്ഞ് ക്ലബ്ബ് ഉടമ നിഖില്‍ ഭരദ്വാജാണ് ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :