അഭിറാം മനോഹർ|
Last Modified ബുധന്‍, 13 മെയ് 2020 (15:41 IST)
ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധ താരമായ സന്ദേശ് ജിങ്കാന് അർജുന അവാർഡ് ശുപാർശ.ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് പേര് സമര്‍പ്പിച്ചത്. വനിതാ വിഭാഗത്തില്‍നിന്ന് ബാലാ ദേവിയുടെ പേരും ശുപാർശ ചെയ്‌തിട്ടുണ്ട്.ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നായകനായ സന്ദേശ് ജിങ്കാന് പരിക്ക് മൂലം കഴിഞ്ഞ സീസൺ പൂർണമായി നഷ്ടപ്പെട്ടിരുന്നു.
ദേശീയ ടീമിലെ സ്ഥിരതയാർന്ന പ്രകടനം കാരണമാണ് രണ്ടുതാരങ്ങളെയും പുരസ്‌കാരങ്ങൾക്കായി ശുപാർശ ചെയ്‌തതെന്ന് എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി.നിലവിൽ സുനിൽ ഛേത്രി കഴിഞ്ഞാൽ ഇന്ത്യൻ ദേശീയ ടീമിലെ സുപ്രധാന താരമാണ് ജിങ്കാൻ.അതേസമയം പുറത്ത് പ്രഫഷണൽ
ഫുട്ബോൾ ക്ലബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരമാണ് ബാലാദേവി.ഇന്ത്യന്‍ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡും (52) ഈ മണിപ്പുര്‍ താരത്തിന്റെ പേരിലാണുള്ളത്.