ആ ബാഴ്‌സ താരത്തെ വിൽ‌ക്കാൻ സമയമായി: റിവാൾഡോ പറയുന്നു

അഭിറാം മനോഹർ| Last Modified ശനി, 18 ഏപ്രില്‍ 2020 (14:27 IST)
സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്‌സലോണയിൽ നിന്നും മുന്നേറ്റതാരം ഒസ്മാൻ ഡെംബേലെയെ ഒഴിവാക്കാൻ സമയമായെന്ന് ഇതിഹാസതാരം റിവാൾഡോ.ഇതിനോടകം തന്റെ മികവ് പുറത്തെടുക്കാൻ താരത്തിന് അവസരം ലഭിച്ചുവെങ്കിലും താരം അതിൽ പരാജയപ്പെട്ടെന്ന് റിവാൾഡോ പറയുന്നു.

ഏറെ കഴിവുള്ള താരമാണ് ഡെംബേലെ. മൂന്ന് വർഷം മുൻപാണ് താരം ബാഴ്‌സയിലെത്തുന്നത്.ബാഴ്സയിൽ സ്ഥാനമുറപ്പിക്കാനുള്ള സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നു പക്ഷേ പരാജയപ്പെട്ടു. അദ്ദേഹത്തിനെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള സമയമായിരിക്കുകയാണിപ്പോൾ റിവാൾഡോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :