ബുണ്ടസ് ലിഗയിൽ നാളെ പന്തുരുളും: പ്രതീക്ഷയോടെ ഫുട്‌ബോൾ ആരാധകർ

ആഭിറാം മനോഹർ| Last Modified വെള്ളി, 15 മെയ് 2020 (19:25 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച മത്സരങ്ങൾ നാളെ പുനരാരംഭിക്കും.വൈകീട്ട് ഏഴിന് ബോറൂസിയ ഡോര്‍ട്മുണ്ട്- ഷാല്‍ക്കെ മത്സരത്തോടെയാണ് ലീഗ് ആരംഭിക്കുക. കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസങ്ങളായി ലീഗ് നിർത്തിവെച്ചിരിക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സേഡിയത്തിലായിരിക്കും മത്സരം നടക്കുക.എല്ലാ ടീമുകള്‍ക്കും ഒമ്പത് മത്സരങ്ങള്‍ വീതമാണുള്ളത്. നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചാണ് ലീഗിൽ മുന്നിലുള്ളത്.താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും വൈദ്യ പരിശോധന നടത്തിയ ശേഷമെ മത്സരങ്ങള്‍ ആരംഭിക്കൂ.താരങ്ങൾക്ക് മാസ്‌ക് നിർബന്ധമില്ലെങ്കിലും പകരക്കാരും സ്റ്റേഡിയത്തിലുള്ള ബാക്കിയുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിബന്ധനയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :