ആദ്യ മത്സരത്തിൽ കൊമ്പന്മാർ വീണു, എടികെ മോഹൻ ബഗാന്റെ വിജയം മറുപടിയില്ലാത്ത ഒരു ഗോളിന്

അഭിറാം മനോഹർ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (21:43 IST)
ഐഎസ്എല്ലിലെ ഉദ്‌‌ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ കൊമ്പന്മാർ ഒരു ഗോളിന് പരാജയപ്പെട്ടു. രഹിതമായ ആദ്യപകുതിക്ക് ശേഷം 67ആം മിനുട്ടിൽ കൊൽ‌ക്കത്തയുടെ റോയ് കൃഷ്‌ണയാണ് വിജയഗോൾ കണ്ടെത്തിയത്.

4‌,3,3, ഫോർമാഷനിലാണ് ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മറുവശത്ത് 3,5,2 ഫോർമാഷനിലാണ് ഏടികെ കളിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചുവെങ്കിലും മുൻ സീസണുകളിലെ പോലെ തന്നെ ഫിനിഷിങ്ങിലെ പോരായ്‌മ ടീമിന് വിനയായി. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ പിഴവിൽ നിന്നാണ് കൊൽക്കത്തയുടെ ഗോൾ പിറന്നത്. കിട്ടിയ അവസരം കൃത്യമായി റോയ് കൃഷ്‌ണ വിനിയോഗിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :