ഇ‌തിഹാസ ഗോൾ കീപ്പർ ഐകർ കസീയസ് വിരമിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (08:09 IST)
സ്പെയിനിന്റെ ഇതിഹാസ ഗോൾ കീപ്പിംഗ് താരവും ലോകകപ്പ് നേടിയ ടീമിന്റെ നായകനുമായിരുന്ന ഐകർ കസീയസ് ഫുട്ബോളിൽ നിന്നും വിരമിച്ചു.22 വർഷം നീണ്ടുനിന്ന കരിയറിനാണ് 39കാരനായ കസീയസ് വിരാമമിട്ടത്.

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് നേരത്തെ വിരമിച്ച കസീയസ് കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി പോര്‍ച്ചുഗീസ് ക്ലബ്ബായ പോർട്ടോയിലാണ് വലകാക്കുന്നത്. പോർട്ടോയുടെ രണ്ട് ലീഗ് കിരീടങ്ങളിൽ കസീയസ് പങ്കാളിയായിരുന്നു.ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരം എന്നീ റെക്കോഡുകൾ കസീയസിന്റെ പേരിലാണ്. 2010ല്‍ സ്പെയിനിനെ ലോകകപ്പ് വിജയികളാക്കുന്നതിലും 2008ലും 2012ലും സ്പെയിനിന്റെ യൂറോ കപ്പ് കിരീട നേട്ടത്തിലും കസീയസ് നിർണായക പങ്കുവഹിച്ചു.

റയലില്‍ നീണ്ട 16 വര്‍ഷത്തെ കരിയറില്‍ 725 മത്സരങ്ങള്‍ കളിച്ച കസീയസ് ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :