ഐഎസ്എല്ലിൽ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങി കേരളാ ബ്ലസ്റ്റേഴ്‌സ്, എതിരാളികൾ ചിരവൈരികളായ കൊൽക്കത്ത

അഭിറാം മനോഹർ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (16:41 IST)
ഏഴാം സീസണിന്റെ ആദ്യ മത്സരത്തിൽ ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ കൊൽക്കത്തയും ഇന്നേറ്റുമുട്ടും. മോഹൻ ബഗാനുമായുള്ള ലയനത്തിന് ശേഷം ശക്തമായ നിരയുമായാണ് ഇത്തവണ കൊൽക്കത്തയുടെ വരവ്. ഐഎസ്എല്ലിൽ കേരളത്തിന്റെ വിശ്വസ്ത താരവും മുൻ നായകനുമായിരുന്ന സന്ദേശ് ജിങ്കാൻ ഇത്തവണ എതിർ നിരയിലാണ് എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.

ഇന്ത്യയുടെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരമായ സന്ദേശ് ജിങ്കാൻ എതിർനിരയിലുള്ളത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ്. ആദ്യ ഐഎസ്എൽ സീസൺ മുതൽ കേരളത്തിന്റെ നെടുന്തൂണായ താരം കൂടിയാണ് ജിങ്കൻ. അതേസമയം ശക്തമായ പുതുനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. ഇവർക്കൊപ്പം അബ്‌ദുൾ സഹൽ കൂടി ചേരുമ്പോൾ കേരളത്തെ തളയ്‌ക്കുക കൊൽക്കത്തക്ക് ബുദ്ധിമുട്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :