അനുബന്ധ വാര്ത്തകള്
- 'ഫോമിൽ അല്ലാഞ്ഞിട്ടും അവസരം നൽകി, ആർസിബിയുടെ വലിയ പരാജയം ആരോൺ ഫിഞ്ചായിരുന്നു'
- 'അതിന് ഒരു സാധ്യതയുമില്ല, മെഗാ ലേലത്തിൽ ധോണിയെ ചെന്നൈ റിലീസ് ചെയ്യുന്നതാണ് നല്ലത്'
- ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ ബൗളർ, തുറന്നുപറഞ്ഞ് ദേവ്ദത്ത് പടിക്കൽ
- ഇങ്ങനെയാണോ ദീപാവലി ആശംസിക്കുന്നത്, ട്വിറ്ററിൽ പുലിവാൽ പിടിച്ച് ജോ ബൈഡൻ
- അടുത്ത താരലേലത്തിൽ മുംബൈ ടീമിൽ ചില കൂട്ടിചേർക്കലുകൾ ഉണ്ടാകും: സൂചന നൽകി ജയവർധന
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ചയായ ടീം ചെന്നൈ, ഐപിഎല്ലിലെ ഗോൾഡൺ ട്വീറ്റ് സച്ചിന്റേത്
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ട്വിറ്ററിൽ നേട്ടം കൊയ്‌ത് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിൽ ക്രിക്കറ്റ് പ്രേമികൾ ഏറ്റവുമധികം ചർച്ചയാക്കിയത് ചെന്നൈയെ പറ്റിയാണ്. സീസണിലെ ചെന്നൈ-മുംബൈ ഉദ്‌ഘാടന മത്സരത്തിലാണ് ഏറ്റവും കൂടുതൽ ഷെയറുകൾ വന്നത്.
മുംബൈ-ഹൈദരാബാദ് പോരാട്ടമാണ് ട്വീറ്റുകളുടെ കാര്യത്തിൽ രണ്ടാമത്. അതേസമയം സീസണിലെ ഏറ്റവും ആവേശകരമായ ഡബിൾ സൂപ്പർ ഓവർ നടന്ന മത്സരം മൂന്നാം സ്ഥാനം മാത്രമെ സ്വന്തമാക്കിയുള്ളു. വിരാട് കോലിയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരം.
അതേസമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം നിക്കോളാസ് പുറാൻ നടത്തിയ സേവിനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ നടത്തിയ ട്വീറ്റാണ് സീസണിലെ ഗോൾഡൺ ട്വീറ്റ്. എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സേവ് എന്ന് സച്ചിൻ വിശേഷിപ്പിച്ച ട്വീറ്റ് 23,000 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്.