രാജ്യാന്തര ഫുട്ബോളിൽ 100 ഗോളുകൾ, അഭിമാന നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:26 IST)
ജേഴ്‌സിയിൽ 100 ഗോളുകളെന്ന അഭിമാനനേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യാന്തരഫുട്ബോളിൽ രാജ്യത്തിനായി 100 ഗോളുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് റൊണാൾഡോ. യൂറോപ്യന്‍ നാഷണല്‍സ് ലീഗില്‍ സ്വീഡനെതിരെയുള്ള മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തന്‍റെ നൂറാം ഗോള്‍ നേടിയത്.

ഇറാൻ താരമായ അലി ദേയിയാണ് ഇതിന് മുൻപ് 100 രാജ്യന്തര നേട്ടം കൈവരിച്ച ഫുട്ബോളർ. 109 ഗോളുകളാണ് ദേയിയുടെ സമ്പാദ്യം. ഇത് മറികടക്കാൻ റൊണാൾഡോയ്‌ക്ക് ഇനി 10 ഗോളുകൾ മാത്രം മതിയാകും. ഫ്രീകിക്കിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾനേട്ടം. റൊണാൾഡോയുടെ 100 അന്താരാഷ്ട്ര ഗോളുകളിൽ 57 എണ്ണവും ഫ്രീകിക്കിലൂടെയാണ്. 2004ൽ പത്തൊമ്പതാം വയസിൽ യൂറോകപ്പിലാണ് റോണോ ആദ്യമായി പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :