അനുബന്ധ വാര്‍ത്തകള്‍
- ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് നോഹ സദോയി
- Kerala Blasters: ലൂണയ്ക്കു നേരെ കയ്യോങ്ങി നോവ; കേരള ബ്ലാസ്റ്റേഴ്സില്‍ തമ്മിലടി, ജയിച്ചിട്ടും നാണക്കേട് (വീഡിയോ)
- ഗിന്നസ് പരിപാടി വെച്ച് കൊച്ചിയിലെ ഫിഫ നിലവാരത്തിലുള്ള പിച്ച് നശിപ്പിച്ചു, നിബന്ധനകൾ ഒന്നും പാലിച്ചില്ലെന്ന് ആരോപണം
- ടീമിനെതിരെ പ്രതിഷേധം ശക്തം, ആരാധകരെ ശാന്തരാക്കാൻ പരിശീലകനായി ഹബാസിനെ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു?
- ഫാന്‍സിന് പിന്നാലെ മാനേജ്മെന്റും കൈവിട്ടു, പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്
Kerala Blasters: അടുത്ത സാല കപ്പടിക്കണം, കലിപ്പടക്കണം: കോച്ചായി ആന്റോണിയോ ഹബാസിനെ എത്തിക്കാന്‍ നീക്കവുമായി ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിലെ സൂപ്പര്‍ പരിശീലകന് ആന്റോണിയോ ലോപസ് ഹബാസിനെ പരിശീലകനായി ടീമിലെത്തിക്കാന്‍ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. 2014ലും 2019-20 സീസണിലും എടികെ കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം നേടികൊടുത്ത ഹബാസ് നിലവില്‍ ഐ ലീഗ് ക്ലബായ ഇന്റര്‍ കാശിയുടെ പരിശീലകനാണ്. ഹബാസിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് ചര്‍ച്ചകള്‍ നടത്തിയതായി ആനന്ദ് ബസാറാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു സീസണ് മുന്‍പ് മോഹന്‍_ബഗാനെ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളാക്കാന്‍ ഹബാസിനായിരുന്നു. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ പരിശീലകനായ ഹബാസ് 2014ലാണ് ആദ്യമായി എടികെ കൊല്‍ക്കത്തയെ ഐഎസ്എല്‍ ചാമ്പ്യന്മാരാക്കിയത്. 2019-20 സീസണിലും ടീമിന് കിരീടം നേടികൊടുത്തു. ഐഎസ്എല്‍ ആദ്യ 2 സീസണുകളില്‍ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ല്‍ പുനെ സിറ്റിക്കൊപ്പവും ഉണ്ടായിരുന്നു. അത്ലറ്റികോ മാഡ്രിഡ്, സെവിയ്യ ക്ലബുകള്‍ക്കായി ഹബാസ് മുന്‍പ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട്.