അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (13:17 IST)
കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
ഇവാൻ വുകോമാനോവിച്ചിനെ പിന്തുണച്ച് ക്ലബിൻ്റെ ഔദ്യോഗിക ആരാധകകൂട്ടമായ മഞ്ഞപ്പട.
ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ മത്സരം പൂർത്തിയാകാതെ കളം വിടുന്നതിന് കാരണമായ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് ഇവാനെ പിന്തുണച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയത്.
ഇതുപോലൊരു പരിശീലകനെ നഷ്ടമാകുന്നത് ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും ഗുണം ചെയ്യില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ
മഞ്ഞപ്പട കുറിച്ചു. ഇതാൺ നമ്മൾ കോച്ചിന് പിന്തുണ നൽകേണ്ട സമയമെന്നും നമ്മൾ പുതിയ പോരാട്ടത്തിലേക്ക് കടക്കുകയാണെന്നും മഞ്ഞപ്പട്ട പറയുന്നു.