1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Ivan vukomanovic will be banned

കാര്യത്തിൻ്റെ പോക്ക് അത്ര ശരിയല്ല, ബ്ലാസ്റ്റേഴ്സിൻ്റെ ആശാനെ ഐഎസ്എല്ലിൽ നിന്നും വിലക്കിയേക്കുമെന്ന് റിപ്പോർട്ട്

Ivan vukomanovic
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമാനോവിച്ചിനെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും വിലക്കാൻ സാധ്യത. ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളുരു എഫ്സിക്കെതിരെ നടന്ന മത്സരത്തിലെ വിവാദഗോളിനെ തുടർന്നാണ് നടപടി. മത്സരത്തിൻ്റെ എക്സ്ട്രാ ടൈമിൽ 15 മിനിറ്റോളം ശേഷിക്കെ വുകോമാനോവിച്ച് റഫറിയിംഗിൽ പ്രതിഷേധിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. ഈ സംഭവത്തിൽ ക്ലബിന് പിഴയും പരിശീലകനായ വുകോമാനോവിച്ചിനെ വിലക്കും ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശസ്ത സ്പോർട്സ് എഴുത്തുകാരൻ മാർകസ് മെഗുലാവോ ട്വീറ്റ് ചെയ്തൂ. പരിശീലകൻ്റെ തീരുമാനത്തിന് പുറത്താണ് ബ്ലാസ്റ്റേഴ്സ് ടീമിനെ തിരിച്ചുവിളിച്ചതെന്നാണ് അച്ചടക്ക സമിതിയുടെ കണ്ടെത്തൽ. അതിനാൽ തന്നെ വുകോമാനോവിച്ചിനെതിരെ കടുത്ത നടപടിയും ക്ലബിന് പിഴയും സംഭവിക്കാനാണ് സാധ്യതയേറെയും.
 
അടുത്ത ലേഖനം
സഞ്ജുവിനെ ഒഴിവാക്കാന്‍ ബിസിസിഐ മനപ്പൂര്‍വ്വം കളിക്കുന്നതാണോ? അവസരമുണ്ടായിട്ടും മലയാളി താരത്തിനു അവഗണന