അനുബന്ധ വാര്‍ത്തകള്‍
- ചൂടുകാലത്ത് പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- പുത്തന്‍ വീട് സ്വന്തമാക്കി നടി യമുന റാണി, വീഡിയോ
- തൃശ്ശൂരില്‍ സ്വന്തം പറമ്പിലിട്ട തീ അടുത്ത പറമ്പിലേക്ക് ആളിയത് കണ്ട് 59കാരന് കുഴഞ്ഞുവീണു മരിച്ചു
- മാളികപ്പുറം തിയേറ്ററുകളിലേക്ക്, കന്നഡ പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചു
തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ യുവതിക്കു നേരേ ലൈംഗിക അതിക്രമം; ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം
തലസ്ഥാനത്ത് വീണ്ടും നടുരോഡില്‍ യുവതിക്കു നേരേ ലൈംഗിക അതിക്രമം; ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമെന്ന് ആരോപണം. അക്രമിക്കപ്പെട്ട സ്ത്രീ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തത്. പാറ്റൂര്‍ മൂലവിളാകം സ്വദേശിയായ 49കാരിയാണ് പേട്ട പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 13ന് രാത്രി 11ന് വീടിന് 50 മീറ്റര്‍ അകലെ വച്ചായിരുന്നു അജ്ഞാതന്റെ ആക്രമണം. പീഡനശ്രമം ചെറുത്തതോടെ പ്രതി അവരെ മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. പൊലീസില്‍ അറിയിച്ചപ്പോള്‍ സ്റ്റേഷനിലെത്തി പരാതി കൊടുക്കാനായിരുന്നു മറുപടി. 13 വര്‍ഷമായി തനിച്ച് താമസിക്കുകയാണ് 49കാരി.
അടുത്ത ലേഖനം