1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Trivandrum
തിരുവനന്തപുരം പേട്ടയില്‍ സ്ത്രീയെ ആക്രമിച്ച സ്ഥംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പേട്ട പോലീസ് സ്റ്റേഷനിലെ തന്നെ പോലീസുകാരായ ജയരാജ്, രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാത്രി മരുന്നു വാങ്ങാന്‍ പോയ വീട്ടമ്മയെ പോലീസുകാര്‍ ആക്രമിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആധാറും പാന്‍ കാര്‍ഡും ഇതുവരെ ബന്ധിപ്പിച്ചില്ലേ? പണി പാളും