കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍, വാലിബനിലെ മോഹന്‍ലാല്‍ ഇതാണോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (17:37 IST)
പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് സേതു ശിവാനന്ദന്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ രൂപം സംവിധായകന്റെ മനസ്സില്‍ നേരത്തെ ഉണ്ടായിരുന്നു.വിനയന്റെ ഉള്ളിലെ കഥാപാത്രത്തെ കുറിച്ചുള്ള ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു. അതുപോലെ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ മോഹന്‍ലാലിന്റെ പുതിയ രൂപമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
താടിയില്ലാതെ മീശ മാത്രമുള്ള മോഹന്‍ലാലിനെ ആണ് ചിത്രത്തില്‍ കാണാന്‍ ആക്കുന്നത്.ഈ ലുക്കില്‍ മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ എത്തുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കിടുന്നു. ഒന്നിലേറെ ?ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.മലൈക്കോട്ടൈ വാലിബനില്‍ സേതു ശിവാനന്ദന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.


മോഹന്‍ലാല്‍,സേതു ശിവാനന്ദന്‍,സുരേഷ് ഗോപി,രാഹുല്‍ രാമചന്ദ്രന്‍,എസ്ജി 251, സിനിമ
Suresh Gopi, Rahul Ramachandran, SG251, Cinema,പത്തൊമ്പതാം നൂറ്റാണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :