1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Javier mascherano to coach U20 side

അർജന്റൈൻ യുവനിരയെ ഒരുക്കാൻ മഷെറാനോ, ഇനി കളി പരിശീലകവേഷത്തിൽ

അർജന്റീന
അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനായി വിഖ്യാത താരം ജാവിയർ മഷെരാനോയെ നിയമിച്ചു. ജനുവരിയിലാകും 37കാരൻ ചുമതലയേൽക്കുക. മഷറാനോയുടെ ആദ്യ പരിശീലക വേഷം കൂടിയാണിത്. 2020 നവംബറിലാണ് അദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞത്.
 
മുൻ താരമായിരുന്ന ഫെര്‍ണാണ്ടോ ബാറ്റിസ്റ്റയായിരുന്നു ഇതുവരെ അര്‍ജന്റീനയുടെ യുവനിരയെ പരിശീലിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് വെനസ്വേല ദേശീയ ടീം സഹപരിശീലകസ്ഥാനത്തേക്ക് ക്ഷണം ലഭിച്ച സാഹചര്യത്തിലാണ് മെഷരാനോ എത്തുന്നത്. അർജന്റീൻ നിരയിൽ 147 തവണ കളിച്ചതിന്റെ പരിചയസമ്പത്തുള്ള താരമാണ് മെഷരാനോ.
 
ക്ലബ് ഫുട്‌ബോളിൽ ലിവർപൂളിനായും ‌ബാഴ്‌സയ്ക്കായും മികച്ച പ്രകടനമാണ് മെഷറാനോ കാഴ്‌ചവെച്ചിട്ടുള്ളത്. 2007-2010 വരെ ലിവർപൂളിനായി 94 മത്സരങ്ങളിൽ 2010-2020 വരെയുള്ള കാലഘട്ടത്തിൽ ബാഴ്‌സലോണയ്ക്കായി 203 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
2019 ലോകകപ്പ് ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കാന്‍ ആലോചന നടന്നു !