1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kerala won over andaman by nine goals

സന്തോഷ് ട്രോഫിയിൽ ഗോൾമഴ പെയിച്ച് കേരളം, ആൻഡമാനെ തോൽപ്പിച്ചത് ഒമ്പത് ഗോളുകൾക്ക്

സന്തോഷ് ട്രോഫി
സന്തോഷ് ട്രോഫി സൗത്ത് സോണ്‍ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാംജയം. ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ആന്‍ഡമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 5 ഗോളുകൾക്ക് കേരളം ലക്ഷദ്വീപിനെ തകർത്തിരുന്നു.
 
ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്ന കേരളം 64ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് ബിബിന്‍ തോമസ് ഒരു ഹെഡറിലൂടെ കേരളത്തിന്റെ നാലാം ഗോൾ നേടി. തുടർന്ന് അർജുൻ ജയരാജിലൂടെ അഞ്ചാമത് ഗോളും കണ്ടെത്തിയ കേരളം  80-ാം മിനിറ്റില്‍ സഫ്‌നാദിലൂടെ ലീഡ് ആറാക്കി. തൊട്ടടുത്ത മിനിറ്റില്‍ നിജോ തന്റെ രണ്ടാം ഗോള്‍ നേടി. 
 
85-ാം മിനിറ്റില്‍ സല്‍മാന്‍ എട്ടാം ഗോള്‍ നേടി. ഇഞ്ചുറി സമയത്ത് സഫ്‌നാദ് എന്നിവര്‍ ഗോള്‍ നേടിയതോടെ കേരളം 9-0ന്റെ വിജയം ഉറപ്പിച്ചു. അവസാന മത്സരത്തില്‍ കേരളം ഇനി പോണ്ടിച്ചേരിയെ ആണ് നേരിടേണ്ടത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗോൾവേട്ട 800 കടത്തി ക്രിസ്റ്റ്യാനോ: ആഴ്‌സണലിനെ തകർ‌ത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്