399ൽ നിന്നും 400 വിക്കറ്റിലേക്ക് എത്താൻ 326 ദിവസം! 400 വിക്കറ്റ് നേടുന്ന നാലാമത്തെ ഓഫ്സ്പിന്നർ

അഭിറാം മനോഹർ| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (15:21 IST)
ആഷസ് പരമ്പരയിൽ 400 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി നഥാൻ ലിയോൺ. 399 വിക്കറ്റുകൾ സ്വന്തമാക്കി 326 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് ലിയോൺ ചരിത്രനേട്ടത്തിലെത്തിയത്.

2021 ജനുവരിയിലാണ് ലിയോൺ ടെസ്റ്റിലെ തന്റെ 399ആം വിക്കറ്റ് നേടിയത്. ഇന്ത്യയുടെ വാഷിങ്‌ടൺ സുന്ദറായിരുന്നു ഇര. ഇതിന് ശേഷം 2021 ഡിസംബർ 11നാണ് ലിയോൺ ചരിത്രനേട്ടത്തിലേക്കെത്തിയത്. ലിയോണിന് മുൻപ് ഷെയ്‌ൻ വോണും മഗ്രാ‌ത്തും മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഓസീസ് താരങ്ങൾ.

103 കളികളിൽ നിന്നും 417 വിക്കറ്റ് നേടിയ ഹർഭജൻ സിങ്, 427 വിക്കറ്റുമായി ആർ അശ്വിൻ, 800 വിക്കറ്റുകളുള്ള മുരളീധരൻ എന്നിവരാണ് ലിയോണിന് മുന്നിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :