1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. La liga disapointing defeat for barcelona

സാവിയ്ക്ക് കീഴിൽ ആദ്യ പരാജയം ഏറ്റുവാ‌ങ്ങി ബാഴ്‌സ

സാവി
സാവി ഫെർണാണ്ടസ് പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി തോല്‍വി വഴങ്ങി ബാഴ്‌സലോണ. റയല്‍ ബെറ്റിസാണ് ബാഴ്‌സയുടെ സ്വന്തം മൈതാനത്ത് അവരെ പരാജയപ്പെടുത്തിയത്.79-ാം മിനിറ്റില്‍ ജുവാന്‍മി നേടിയ ഒരൊറ്റ ഗോളിനാണ് ബാഴ്‌സ പരാജയം ഏറ്റുവാങ്ങിയത്.
 
മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ബെറ്റിസിന്റെ വിജയ ഗോള്‍. പന്തുമായി മുന്നേറിയ കനാലെസാണ് ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ 16 കളികളില്‍ നിന്ന് 30 പോയന്റുമായി ബെറ്റിസ് മൂന്നാം സ്ഥാനത്തെത്തി. 23 പോയന്റ് മാത്രമുള്ള ബാഴ്‌സ ഏഴാം സ്ഥാനത്താണ്.
 
അതേസമയം ലാ ലിഗയിലെ മറ്റൊരു മത്സരത്തിൽ റയല്‍ സോസിഡാഡിനെ തകര്‍ത്ത് കരുത്തരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിച്ചു. ജയത്തോടെ ഒന്നാം സ്ഥാനം നിലനിർത്തിയ റയലിന് 39 പോയന്റുകളുണ്ട്. 31 പോയന്റുമായി സെവിയ്യയാണ് ലീഗിൽ രണ്ടാം സ്ഥാനത്തുള്ളത്.
അടുത്ത ലേഖനം
ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസ്: യാമഗുച്ചിയെ വീഴ്‌ത്തി പി‌വി സിന്ധു ഫൈനലിൽ