1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. KL Rahul's powerplay batting is the most boring thing: peterson

K L Rahul: രാഹുൽ പവർപ്ലേയിൽ ബാറ്റ് ചെയ്യുന്നത് കാണുന്നതേ മടുപ്പാണ്, തുറന്നടിച്ച് പീറ്റേഴ്സൺ

KL Rahul
ഐപിഎല്ലിൽ മെല്ലെപ്പോക്ക് ബാറ്റിംഗ് തുടരുന്ന ലഖ്നൗ സൂപ്പർ ജയൻ്സ് നായകൻ കെ എൽ രാഹുലിൻ്റെ ബാറ്റിംഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്സൺ. ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തേണ്ട പവർപ്ലേ ഓവറുകളിൽ തട്ടിയും മുട്ടിയും നീങ്ങുന്ന രാഹുലിൻ്റെ സമീപനം മടുപ്പിക്കുന്നതാണെന്ന് പീറ്റേഴ്സൺ പറഞ്ഞു.
 
രാജസ്ഥാനെതിരായ മത്സരത്തിലെ പവർപ്ലേയിൽ 19 റൺസ് മാത്രമാണ് കെ എൽ രാഹുൽ നേടിയത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മടുപ്പിക്കുന്ന കാര്യം കെ എൽ രാഹുലിൻ്റെ പവർപ്ലേയിലെ ബാറ്റിംഗാണ് ഇന്നലെ നടന്ന മത്സരത്തിനിടെ പീറ്റേഴ്സൺ തുറന്നടിച്ചു. മത്സരത്തിൽ 32 പന്തിൽ 39 റൺസാണ് രാഹുൽ നേടിയത്. വ്യക്തിഗത സ്കോർ 6,12 എന്നിവയിൽ നിൽക്കെ രാഹുലിൻ്റെ ക്യാച്ച് രാജസ്ഥാൻ പാഴാക്കിയിരുന്നു.
 
അടുത്ത ലേഖനം
കെ എൽ രാഹുലിൻ്റെ ടീമിന് ടി20യിൽ ബാറ്റിംഗിൽ പത്തൊൻപത് ഓവറുകൾ മാത്രം, അപൂർവനേട്ടം സ്വന്തമാക്കി ട്രെൻഡ് ബോൾട്ട്