മെസ്സിക്ക് പിഎസ്‌ജി ഓഫർ ചെയ്‌ത പ്രതിഫലം ഇങ്ങനെ, ഓരോ മിനിറ്റിനും താരത്തിന് ലഭിക്കുക 6634 രൂപ

അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഓഗസ്റ്റ് 2021 (14:19 IST)
സ്പാനിഷ് ലീഗ് വിട്ട ബാഴ്‌സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിക്കായി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി നൽകുന്ന പ്രതിഫല വിവരങ്ങൾ പുറത്ത്. ബാഴ്‌സയിൽ നിന്നും പിഎസ്‌ജിയിലെത്തുന്ന താരത്തിന് പൊന്നിൻ വിലയാകും ക്ലബ് ന‌ൽകുക.

മെസിയുമായി രണ്ട് വർഷത്തെ കരാറാണ് പിഎസ്‌ജി ഒപ്പിട്ടിരിക്കുന്നത്. കരാർ ഒരു വർഷം കൂടി നീട്ടാവുന്നതാണ്. കരാർ പ്രകാരം ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. ഇത് പ്രകാരം പ്രതിവർഷം 350 കോടി രൂപയായിരിക്കും മെസ്സിക്ക് പ്രതിഫലമായി ലഭിക്കുക.

ഒരു ദിവസം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ) മെസ്സിയുടെ പ്രതിഫലം. ഇതനുസരിച്ച് മിനിറ്റിന് 6,634 ഇന്ത്യൻ രൂപയായിരിക്കും പ്രതിഫലമായി സൂപ്പർതാരത്തിന് ലഭിക്കുക. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

ഇരുപതുവര്‍ഷത്തിലേറെ ക്ലബ്ബിനായി കളിച്ച മെസിയുമായി പുതിയ കരാര്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് ബാഴ്സ പ്രഖ്യാപിച്ചത്. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി മെസിയെ നിലനിര്‍ത്താനാവാത്തതാണ് ബാഴ്സയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :