അനുബന്ധ വാര്‍ത്തകള്‍
- മെസി പാരീസിലേക്ക്; കരാര്‍ ഉടന്‍
- മെസി പി.എസ്.ജി.യിലേക്ക് പോകുന്നത് മൂന്ന് വര്‍ഷത്തെ കരാറില്‍; ഓഗസ്റ്റ് 10 ന് വന്‍ പ്രഖ്യാപനം
- മെസി പി.എസ്.ജിയിലേക്ക് ? ഇനി നെയ്മറിനൊപ്പം പന്ത് തട്ടും ! അഭ്യൂഹങ്ങള്‍ ഇങ്ങനെ
- ബാഴ്സയുമായുള്ള പൊക്കിള്‍കുടി ബന്ധം ഉപേക്ഷിച്ച് മെസി; കരാര്‍ പുതുക്കിയില്ല
- ബീഡി പാക്കറ്റില്‍ മെസിയുടെ ചിത്രം ! ഇന്ത്യയില്‍ തന്നെ
നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാൻ ചിരിക്കും, മെസിയെ പരിഹസിച്ച ആരാധകന്റെ വായടപ്പിച്ച് തിയാഗോ മെസ്സി(വീഡിയോ)
സൂപ്പർ താരം ലയണൽ മെസിയെ പരിഹസിച്ച ആരാധകന് ചുട്ട മറുപടി നൽകി മകൻ തിയാഗോ മെസ്സി. മെസിയുടെ വീട്ടിന് മുൻപിലെത്തിയ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളാണ് മെസിയെ കളിയാക്കികൊണ്ട് പ്രകോപനം ഉണ്ടാക്കിയത്. ഇതിനായിരുന്നു തിയാഗോ മെസിയുടെ മറുപടി.
മെസ്സി എവിടെ, ഞങ്ങൾക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം എന്നായിരുന്നു ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞത്. എങ്കിൽ നിന്റെ അച്ഛന്റെ മുഖത്ത് നോക്കിഞാനും ചിരിക്കും എന്നായിരുന്നു ഇത് കേട്ടുകൊണ്ട് ഇറങ്ങിവന്ന തിയാഗോയുടെ മറുപടി.
Thiago Messi is a savage.
— Roy Nemer (@RoyNemer) August 9, 2021
Fans at Lionel Messi's house:
Fan: "Where is Messi? We are going to laugh at him."
Thiago Messi: "And I am going to laugh at your father." pic.twitter.com/ZAlzLzMZfw
അതേസമയം തിയാഗോയുടെ മറുപടി അവിടെ കൂടിയവരിലും ചിരി പടർത്തി. അച്ഛന് വേണ്ടി മുന്നിൽ നിന്നുകൊണ്ടുള്ള തിയാഗോയുടെ സ്നേഹമാണ് ആരാധകരുടെ മനം കവരുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.