ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു, തോറ്റാൽ പുറത്തെന്ന് അറിയാമായിരുന്നു :മെസ്സി

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (18:20 IST)
ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും തങ്ങൾക്ക് ഫൈനലായിരുന്നുവെന്ന് അർജൻ്റീന നായകൻ ലയണൽ മെസ്സി. പിന്നീട് വന്ന എല്ലാ മത്സരങ്ങളും പരീക്ഷണങ്ങളായിരുന്നെന്നും എന്നാൽ എല്ലാം ഭംഗിയായി വരെ എത്തിനിൽക്കുകയാണെന്നും മെസ്സി പറഞ്ഞു.

സൗദി അറേബ്യയോടേറ്റ തോൽവിക്ക് ശേഷം ഓരോ മത്സരവും ഞങ്ങൾക്ക് പരീക്ഷണമായിരുന്നു. ഞങ്ങൾ ശക്തരാണെന്ന് തെളിയിച്ചു. മറ്റ് മത്സരങ്ങൾ വിജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങൾ ചെയ്തത്. ഓരോ മത്സരങ്ങളും ഞങ്ങൾക്ക് ഫൈനലായിരുന്നു. തോറ്റാൽ സ്ഥിതി ഗുരുതരമാകുമെന്ന് അറിയാമായിരുന്നു. ലോകകപ്പിലെ ആദ്യ തോൽവി ഞങ്ങളെ കരുത്തരാക്കി.

ആറാമത്തെ ഫൈനലാണ് ഞങ്ങൾ കളിക്കുന്നത്. പന്ത് കൈവശം വെയ്ക്കുന്നതിൽ ക്രൊയേഷ്യയ്ക്ക് മേധാവിത്വമുണ്ടാവുമെൻ അറിയാമായിരുന്നു.ഞങ്ങള്‍ക്ക് നല്ല ഒരു പരിശീലകനിരയാണുള്ളത്. ഓരോ മത്സരത്തിന് ശേഷവും കളികള്‍ അവര്‍ സൂക്ഷ്മമായി വിലയിരുത്തി. ഒരു ഘട്ടത്തിലും തങ്ങള്‍ക്ക് നിരാശയുണ്ടായിരുന്നില്ല. മെസ്സി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :