മെസ്സിഹാ ഉഗ്രരൂപം പൂണ്ട നാൾ , ആഹ്ളാദനൃത്തം ചവിട്ട് അർജൻ്റൈൻ തെരുവുകൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (13:24 IST)
ഓരോ അർജൻറ്റൈൻ ആരാധകരും വീണ്ടും സ്വപ്നം കാണുകയാണ്. 36 വർഷമായുള്ള തങ്ങളുടെ കാത്തിരിപ്പിന് ഡിസംബർ 16ന് അവസാനമാകും എന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള അർജൻ്റൈൻ ആരാധകർ. സെമിയിൽ ക്രൊയേഷ്യക്കെതിരായി നേടിയ ആധികാരികമായ വിജയത്തോടെ ആഘോഷത്തിമർപ്പിലായിരുന്നു അർജൻ്റീനയുടെ തെരുവുകൾ.

അർജൻ്റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ
വെള്ളയും നീലയും കുപ്പായമിട്ട ആരാധകർ നിറഞ്ഞു. കഫേകളിലും റെസ്റ്റോറൻ്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചാണ് മെസ്സിപ്പടയുടെ മത്സരം കാണാൻ ആളുകൾ ഒത്തുകൂടിയത്. ഇത് പോലെ ഞങ്ങൾ സന്തോഷിച്ചിട്ട് നൃത്തം ചവിട്ടിയിട്ട് എത്രനാളുകളായി. ആരാധകർ ഒരുപോലെ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :