ഒടുവിൽ ഡിബാലയും കളത്തിലിറങ്ങി, ചോദ്യങ്ങൾക്ക് ഉത്തരം നൽകി സ്കലോണി

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (13:27 IST)
ലോകകപ്പിൽ സ്വപ്നകുതിപ്പ് തുടരുമ്പോഴും ഫുട്ബോൾ പ്രേമികൾ ഓരോ മത്സരത്തിലും ചോദിക്കുന്ന ചോദ്യമായിരുന്നു എന്തുകൊണ്ട് സൂപ്പർ താരം പൗളോ ഡിബാല അർജൻ്റീനയ്ക്കായി കളിക്കുന്നില്ല.
ഒടുവിൽ സെമി ഫൈനൽ പോരാട്ടത്തിൽ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പരിശീലകനായ ലയണൽ സ്കലോണി.

കളിയുടെ 74ആം മിനുട്ടിൽ നിറഞ്ഞ കയ്യടികളോടെയായിരുന്നു ഡിബാല കളത്തിലിറങ്ങിയത്. അർജൻ്റീന 3 ഗോളിന് ലീഡ് ചെയ്തുനിൽക്കുന്ന അവസരത്തിലായിരുന്നു ഡിബാലയ്ക്ക് കളിക്കാൻ അവസരം ലഭിച്ചത്. കളിയുടെ അവസാന മിനുട്ടിൽ മക് അലിസ്റ്ററിന് അടിക്കാൻ പാകത്തിൽ ഒരു അവസരമൊരുക്കി ഡിബാല തൻ്റെ കഴിവ് തെളിയിക്കുകയും ചെയ്തു.

ഫിറ്റ്നസ് പ്രശ്നങ്ങളൊന്നും തന്നെ ഡിബാലയ്ക്കില്ലെന്നും അവൻ പുറത്തിരിക്കുന്നത് തന്ത്രപരമായ തീരുമാനത്തിൻ്റെ ഭാഗമായാണെന്നുമായിരുന്നു അർജൻ്റൈൻ പരിശീലകനായ ലയണൽ സ്കലോണി ഡിബാലയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഡി മരിയയ്ക്ക് അവസരം ലഭിച്ചില്ല എന്നത് കണക്കിലെടുക്കുമ്പോൾ ലോകകപ്പ് ഫൈനലിൽ അർജൻ്റീന കരുതി വെയ്ക്കുന്ന ആയുധങ്ങൾ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :