രേണുക വേണു|
Last Modified തിങ്കള്‍, 28 നവംബര്‍ 2022 (08:33 IST)
FIFA World Cup 2022, Point Table: ഖത്തര്‍ ലോകകപ്പില്‍ ഒട്ടുമിക്ക ടീമുകളും തങ്ങളുടെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളാണ് ഓരോ ടീമിനും ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഗ്രൂപ്പ് എയിലെ ഖത്തറാണ് ലോകകപ്പില്‍ നിന്ന് ആദ്യം പുറത്തായ ടീം. ഗ്രൂപ്പ് എഫില്‍ നിന്നുള്ള കാനഡയും ഇതിനോടകം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മറ്റ് ടീമുകള്‍ക്കെല്ലാം ഇനിയും നേരിയ സാധ്യതയുണ്ട്.