ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിസ്ചറായി, വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (20:34 IST)
ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായത്. റയൽ മാഡ്രിഡ്,ബെൻഫിക്ക,മാഞ്ചസ്റ്റർ സിറ്റി, ഇൻ്റർമിലാൻ,എസി മിലാൻ,ചെൽസി,നാപ്പോൾ ടീമുകളാണ് ക്വാർട്ടറിൽ മത്സരിക്കുന്നത്.

കഴിഞ്ഞ സീസണിലെ വിജയികളായ റയൽ മാഡ്രിഡ് ചെൽസിയെയാണ് നേരിടുക.കഴിഞ്ഞ സീസണിലും ചെൽസി തന്നെയായിരുന്നു റയലിൻ്റെ എതിരാളികൾ. മറ്റൊരു പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ ഏറ്റുമുട്ടും. ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഏറ്റവും സാധ്യത കൽപ്പികപ്പെടുന്ന രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം കടുത്തതാകും.

ഇൻ്റർമിലാനും ബെൻഫിക്കയും തമ്മിലാണ് മറ്റൊരു മത്സരം. ഈ സീസണിൽ മികച്ച ഫോമിലാണ് ബെൻഫിക്ക. ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്ജിയെ തകർത്തായിരുന്നു ബെൻഫിക്കയുടെ മുന്നേറ്റം. മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ എ സി മിലാൻ നാപ്പോളിയെ നേരിടും. ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിലുള്ള നാപ്പോളി മിലന് കടുത്ത വെല്ലുവിളിയുയർത്തും.

സെമിയിൽ നാപ്പോളിയും എ സി മിലാനും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ഇൻ്റർമിലാൻ- ബെൻഫിക്ക മത്സരത്തിലെ വിജയിയെ നേരിടും. മറ്റൊരു സെമിയിൽ റയൽ- ചെൽസി മത്സരത്തിലെ വിജയിയും മാഞ്ചസ്റ്റർ സിറ്റി- ബയേൺ മ്യൂണിക്ക് മത്സരത്തിലെ വിജയിയും തമ്മിലാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :