അഭിറാം മനോഹർ|
Last Modified ഞായര്‍, 21 മെയ് 2023 (10:25 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യത്തെ ട്രെബിള്‍ കിരീടനേട്ടത്തിനരികെ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് കിരീടനേട്ടം ഉറപ്പാക്കിയ സിറ്റിയ്ക്ക് ഇനി 2 മത്സരങ്ങളില്‍ കൂടി വിജയിക്കാനായാല്‍ ട്രെബിള്‍ കിരീടനേട്ടം സ്വന്തമാക്കാനാകും. എഫ് എ കപ്പും ചാമ്പ്യന്‍സ് ലീഗുമാണ് സിറ്റിക്ക് ഇതിനായി നേടേണ്ടത്.
എഫ് എ കപ്പില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് സിറ്റിയുടെ എതിരാളികള്‍. നിലവിലെ ഫോമില്‍ സിറ്റിക്കാണ് ഫുട്‌ബോള്‍ ലോകം സാധ്യത കണക്കാക്കുന്നത്. സിറ്റി ട്രെബിള്‍ നേട്ടം നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വലിയ വെല്ലിവിളിയാകും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉയര്‍ത്തുക. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളികള്‍. ഇവിടെയും സിറ്റിയ്ക്കാണ് സാധ്യത കണക്കാക്കുന്നത്. ഫൈനലില്‍ വിജയിക്കാനായാല്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാകും അത്. 2 ഫൈനലുകളിലും വിജയിക്കാനായാല്‍ ട്രെബിള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് ക്ലബെന്ന നേട്ടവും സിറ്റി സ്വന്തമാക്കും. 1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബ്.
=