ലെപ്സിഷിനെ 7 ഗോളിൽ മുക്കി, ഹാളണ്ടിന് അഞ്ച് ഗോൾ, സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (14:13 IST)
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ആർബി ലെപ്സിഷിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാളണ്ട് അഞ്ച് ഗോൾ കണ്ടെത്തിയ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ഗുണ്ടോഗനും ഡിബ്ര്യൂയ്നെയുമാണ് സിറ്റിയ്ക്കായി മറ്റ് 2 ഗോളുകൾ കണ്ടെത്തിയത്. ഇരുപാദങ്ങളിലുമായി 7-1ൻ്റെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ഇൻ്റർമിലാൻ പോർട്ടോയെ തോൽപ്പിച്ചു.

ലെപ്സിഷിനെതിരെ ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കിയ ഹാളണ്ട് ഡബിൾ ഹാട്രിക് എന്നനേട്ടത്തിലേക്ക് കുതിക്കുന്നതിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ 25 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ ഇതോടെ ഹാളണ്ട് തൻ്റെ പേരിലാക്കി. ചാമ്പ്യൻസ് ലീഗിൽ അതിവേഗം 30 ഗോളുകൾ പൂർത്തിയാക്കുന്ന താരമെന്നനേട്ടവും ഹാളണ്ട് തൻ്റെ പേരിലാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :